Showing posts with label X mas Celebration. Show all posts
Showing posts with label X mas Celebration. Show all posts

Monday, December 21, 2009

ജീവന്‍ തുടിക്കുന്ന പുല്‍ക്കൂട്


X mas Celebration on 18th December 2009

സ്വര്‍ഗ്ഗസംഗീതം പൊഴിക്കുന്ന മാലാഖമാരും പരിപാലകനായ ഔസേപ്പിതാവും താരാട്ട് പാടുന്ന കന്യാമറിയവും പുഞ്ചിരിക്കുന്ന ഉണ്ണിയും പുല്‍ക്കൂട്ടില്‍ പുനരവതരിച്ചത് പുതുമയായി. പെരിങ്ങോട്ടുകര സെറാഫിക് കോണ്‍വെന്‍റ് ഗേള്‍സ് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികളാണ് ജീവനുളള പുല്‍ക്കൂടൊരുക്കിയത്. രക്ഷകന്‍റെ വരവറിയിച്ച് കരോള്‍ സംഘവുമെത്തിയതോടെ സ്കൂള്‍ തിരുമുറ്റം ശബ്ദമുഖരിതമായി. നക്ഷത്ര നിര്‍മ്മാണം, ക്രിബ് മത്സരം, സ്നേഹവിരുന്ന് എന്നിവ സംഘടിപ്പിച്ചു. പരിപാടികള്‍ക്ക് അധ്യാപകരായ സി. ലൂസി, സി.ഗ്രേസ്, സി.അജില്‍, സി.ആഷ്ലി, ശില്പ ടി.ജെ . , വിദ്യാര്‍ത്ഥികളായ സിയാന്‍റി, സഹല, ആരിശ്രീ, സീത, ലക്ഷി എന്നിവരും നേതൃത്വം നല്‍കി.